കെ മുരളീധരന്‍ എംപി റെയില്‍വെ മന്ത്രി പീയൂഷ് ഗോയലിനെ സന്ദര്‍ശിച്ചു

ദീര്‍ഘ ദൂര ടെയിനുകള്‍ക്ക് തലശ്ശേരി, വടകര റെയില്‍വേ സ്‌റ്റേഷനില്‍ സ്‌റ്റോപ്പ് അനുവദിക്കണമെന്നും അദ്ദേഹം നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

Update: 2019-12-12 13:23 GMT

ന്യൂഡല്‍ഹി: കെ മുരളീധരന്‍ എംപി റെയില്‍വെ മന്ത്രി പീയൂഷ് ഗോയലിനെ സന്ദര്‍ശിച്ചു. തലശ്ശേരി, വടകര, കൊയിലാണ്ടി റെയില്‍വെ സ്‌റ്റേഷനുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിവേദനം നല്‍കി. പ്രഖ്യാപിച്ച പ്രവര്‍ത്തികള്‍ പോലും ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം മൂലം മന്ദഗതിയിലാണെന്ന് അദ്ദേഹം മന്ത്രിയെ അറിയിച്ചു.

ചില ദീര്‍ഘ ദൂര ടെയിനുകള്‍ക്ക് തലശ്ശേരി, വടകര റെയില്‍വേ സ്‌റ്റേഷനില്‍ സ്‌റ്റോപ്പ് അനുവദിക്കണമെന്നും മംഗലാപുരം കോയമ്പത്തൂര്‍ , എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ്സ് ട്രെയിനുകള്‍, നേത്രാവതി എക്‌സ്പ്രസ്സ് എന്നിവയ്ക്ക് കൊയിലാണ്ടി സ്‌റ്റേഷനില്‍ സ്‌റ്റോപ്പ് അനുവദിക്കണമെന്നും അദ്ദേഹം നിവേദനത്തിലൂടെ മന്ത്രിയോട് ആവശ്യപ്പെട്ടു.

കോട്ടക്കടവില്‍ മേല്‍പ്പാലം പണിയാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം ഉടന്‍ ഉണ്ടാകണമെന്നും രേഖാമൂലം ആവശ്യപ്പെട്ടു. ജനറല്‍ മാനേജറുടെ യോഗത്തില്‍ സമര്‍പ്പിച്ച ശിപാര്‍ശകള്‍ പരിശോധിച്ച് അടിയന്തിരനടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചു.

Tags:    

Similar News