ഇങ്ങോട്ട് വാചക കസര്‍ത്തിന് വന്നാല്‍ അങ്ങോട്ടും പറയും; പിണറായി-സുധാകരന്‍ പോരില്‍ കെ മുരളീധരന്‍

Update: 2021-06-20 05:39 GMT

തിരുവനന്തപുരം: ഇങ്ങോട്ട് വാചക കസര്‍ത്ത് നടത്താന്‍ വന്നാല്‍ അങ്ങോട്ട് പത്ത് വര്‍ത്തമാനം പറയുമെന്ന്് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പിണറായി-സുധാകരന്‍ വാക് പോരിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മരം മുറി കൊള്ള പോലെ നാണം കെട്ട സംഭവത്തില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിടാനുള്ള ശ്രമാണ് ഇപ്പോള്‍ നടക്കുന്നത്. ഇങ്ങോട്ട് വാചക കസര്‍ത്തിന് വന്നാല്‍ അങ്ങോട്ടും പറയും. പക്ഷേ, മേല് തൊട്ട് കളി ഞങ്ങളുടെ ശൈലിയല്ല'- കെ മുരളീധരന്‍ പറഞ്ഞു.

Tags:    

Similar News