കെ എം ബഷീറിനെ മാധ്യമപ്രവര്‍ത്തകര്‍ അനുസ്മരിച്ചു

Update: 2022-08-03 12:24 GMT

മലപ്പുറം: ഐഎഎസ് ഉദ്യാഗസ്ഥന്‍ ശ്രീറാം വെങ്കിട്ടറാമിന്റെ കാറിടിച്ച് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മൂന്നാം ചരമവാര്‍ഷികത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തെ അനുസ്മരിച്ചു.

മലപ്പുറം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ബഷീറിന്റെ സഹോദരന്‍ കെ എം ഉമ്മര്‍ മുഖ്യപ്രഭാഷണം നടത്തി. ബഷീറിന്റെ മരണം മുതല്‍ ഇക്കാലം വരെ കേരളത്തിലെ മാധ്യമസമൂഹം തന്റെ കുടുംബത്തിന് നല്‍കിയ പിന്തുണ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. തെളിവുകള്‍ ഇല്ലാതാക്കാന്‍ കഴിയുന്ന ഉദ്യോഗസ്ഥനാണ് പ്രതിയെന്നതിനാല്‍ കേസിന്റെ വിചാരണാ വേളയിലും പൊതുസമൂഹത്തിന്റെ ജാഗ്രത ആവശ്യമാമെന്ന് അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് വിമല്‍ കോട്ടയ്ക്കല്‍ അധ്യക്ഷനായി. സെക്രട്ടറി സി വി രാജീവ്, അബ്ദുള്‍ റഹൂഫ്, മുജീബ് പുള്ളിച്ചോല, വി അജയകുമാര്‍, കെപിഒ റഹ്മത്തുല്ല, ഐ സമീല്‍, ഷഹബാസ് വെള്ളില തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tags:    

Similar News