പിഎസ്ജിക്ക് തിരിച്ചടി; ഇക്കാര്‍ഡിയടക്കം മൂന്ന് പേര്‍ക്ക് കൂടി കൊവിഡ്-19

Update: 2020-09-04 07:58 GMT

പാരിസ്: ഫ്രഞ്ച് ചാംപ്യന്‍മാരായ പിഎസ്ജിക്ക് പുതിയ സീസണില്‍ വന്‍ തിരിച്ചടി. അടുത്ത ആഴ്ച ലീഗ് വണ്ണിലെ ആദ്യ മല്‍സരത്തിന് ഇറങ്ങുന്ന പിഎസ്ജിയിലെ മൂന്ന് താരങ്ങള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ പിഎസ്ജിയിലെ ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സ്‌ട്രൈക്കര്‍ ഇക്കാര്‍ഡി, ഡിഫന്‍ഡര്‍ മാര്‍ക്കിന്‍സ്, ഗോള്‍ കീപ്പര്‍ കെയ്‌ലര്‍ നവാസ് എന്നിവര്‍ക്ക് പുതിയതായി രോഗം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം നെയ്മര്‍, ഡി മരിയ, പെരേഡസ് എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ക്ലബ്ബിന്റെ പരിശീലന മല്‍സരങ്ങള്‍ മാറ്റിവച്ചു. അടുത്ത ആഴ്ചത്തെ പിഎസ്ജിയുടെ മല്‍സരം ഇതോടെ മാറ്റിവയ്ക്കും. ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ കളിച്ച പിഎസ്ജിക്ക് ലീഗില്‍ രണ്ടാഴ്ചത്തെ കൂടുതല്‍ വിശ്രമം നല്‍കിയിരുന്നു. അവധി ആഘോഷിക്കാന്‍ പോയ താരങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. താരങ്ങളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പിഎസ്ജി അറിയിച്ചു.


Tags: