കെ എച്ച് മുഹമ്മദ് ഇസ്മാഈല്‍ മൗലവി അന്തരിച്ചു

Update: 2022-06-16 09:09 GMT

ഈരാറ്റുപേട്ട: പ്രമുഖ പണ്ഡിതനും ഈരാറ്റുപേട്ട നൈനാര്‍ മസ്ജിദില്‍ ഇമാമുമായിരുന്ന കെ എച്ച് മുഹമ്മദ് ഇസ്മാഈല്‍ മൗലവി (75) അന്തരിച്ചു. 1974 മുതല്‍ ഈരാറ്റുപേട്ട നൈനാര്‍ മസ്ജിദില്‍ ഇമാമായി സേവനം അനുഷ്ഠിച്ചുവരികയാണ്. കോട്ടാങ്ങല്‍, ചിറക്കടവ് എന്നിവടങ്ങളിലും ഇമാമായി സേവനമനുഷ്ടിച്ചിരുന്നു. നിരവധി മദ്‌റസകളില്‍ അധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്. കേരളത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് ശിഷ്യന്‍മാരുണ്ട്.

ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ മേഖലാ പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ലളിത ജീവിതത്തിന്റെ മഹിതമായ മാതൃകയായിരുന്നു അദ്ദേഹം. ദീര്‍ഘകാലം ചങ്ങനാശ്ശേരി പഴയപള്ളി ഇമാമായിരുന്ന മര്‍ഹൂം പള്ളിവീട്ടില്‍ ഈസുകുഞ്ഞു ലബ്ബയുടെ മകള്‍ റംലയാണ് ഭാര്യ. മക്കള്‍: ഫൈസല്‍, ഫാസില, ഫസില്‍. അടുത്തിടെ പ്രവാചക നിന്ദയ്‌ക്കെതിരേ നടന്ന പ്രതിഷേധങ്ങളില്‍ മുഹമ്മദ് ഇസ്മാഈല്‍ മൗലവി മുന്‍നിരയിലുണ്ടായിരുന്നു.

Tags:    

Similar News