ചാംപ്യന്‍സ് ലീഗ്; റയലും ബെന്‍ഫിക്കയും ഗ്രൂപ്പ് ചാംപ്യന്‍മാര്‍; മിലാന്‍ അവസാന 16ല്‍

പിഎസ്ജി യുവന്റസിനെ 2-1ന് പരാജയപ്പെടുത്തി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

Update: 2022-11-03 06:01 GMT


മാഡ്രിഡ്: ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മല്‍സരങ്ങള്‍ അവസാനിച്ചു. ഇന്ന് നടന്ന മല്‍സരങ്ങളില്‍ ആര്‍ ബി സാല്‍സ്ബര്‍ഗിനെ എതിരില്ലാത്ത നാല് ഗോളിന് എസി മിലാന്‍ പരാജയപ്പെടുത്തി.ഗ്രൂപ്പ് ഇയില്‍ രണ്ടാം സ്ഥാനക്കാരായി മിലാന്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.മിലാനായി ഒലിവര്‍ ജിറൗഡ് രണ്ട് ഗോളും രണ്ട് അസിസ്റ്റും നേടി. ഇതേ ഗ്രൂപ്പില്‍ നടന്ന മല്‍സരത്തില്‍ ഡൈനാമോ സെഗരിബിനെ 2-1ന് പരാജയപ്പെടുത്തി ചെല്‍സി ഗ്രൂപ്പ് ചാംപ്യന്‍മാരായി.

ഗ്രൂപ്പ് എഫില്‍ നടന്ന മല്‍സരത്തില്‍ ശക്തര്‍ ഡൊണറ്റ്‌സക്കിനെ എതിരില്ലാത്ത നാല് ഗോളിന് ആര്‍ ബി ലെപ്‌സിഗ് പരാജയപ്പെടുത്തി പ്രീക്വാര്‍ട്ടറില്‍ ഇടം നേടി.ഇതേ ഗ്രൂപ്പില്‍ സെല്‍റ്റിക്കിനെ 5-1ന് പരാജയപ്പെടുത്തി റയല്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി.

ഗ്രൂപ്പ് ജിയില്‍ നടന്ന മല്‍സരത്തില്‍ ഡോര്‍ട്ട്മുണ്ട് കൊഫന്‍ഹേഗിനെ 1-1 സമനിലയില്‍ കുരുക്കി അവസാന 16ല്‍ ഇടം നേടി. സെവിയ്യയെ 3-1ന് പരാജയപ്പെടുത്തി സിറ്റി ഗ്രൂപ്പ് ചാംപ്യന്‍മാരായി.

ഗ്രൂപ്പ് എച്ചില്‍ ബെന്‍ഫിക്ക ഗ്രൂപ്പ് ചാംപ്യന്‍മാരായി. മക്കാബി ഹൈഫയെ 6-1ന് പരാജയപ്പെടുത്തിയാണ് ബെന്‍ഫിക്ക ഗ്രൂപ്പ് ചാംപ്യന്‍മാരായത്. ഇതേ ഗ്രൂപ്പില്‍ പിഎസ്ജി യുവന്റസിനെ 2-1ന് പരാജയപ്പെടുത്തി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.




Tags:    

Similar News