സിദ്ദീഖ് കാപ്പനു നീതി; പോരാട്ടത്തില്‍ പങ്കു ചേരുന്നുവെന്ന് ജോസ് കെ മാണി

Update: 2021-04-25 17:17 GMT

കോട്ടയം: കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ യുപിയിലെ മഥുര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കാനുളള മാധ്യമ സമൂഹത്തിന്റെയും കേരള മനസാക്ഷിയുടെയും പോരാട്ടത്തില്‍ താനും പങ്കുചേരുന്നതായി ജോസ് കെ മാണി. കൊവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിട്ടും മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ട് ചങ്ങലയ്ക്കിട്ടാണ് ആശുപത്രിയില്‍ കിടക്കുന്നതെന്ന മാധ്യമ റിപോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം ഫേസ് ബുക്ക് കുറിപ്പില്‍ പറഞ്ഞു.

    സിദ്ദിഖ് കാപ്പനെ മെച്ചപ്പെട്ട ചികിത്സാ സൗകര്യമുളള എയിംസ് പോലുളള ആശുപത്രിയിലേക്ക് ഉടന്‍ മാറ്റണം. സേവ് സിദ്ദിഖ് കാപ്പന്‍ കാംപയിന് അഭിവാദ്യങ്ങള്‍. സേവ് സിദ്ദിഖ് കാപ്പന്‍ പ്രചാരണത്തില്‍ നമ്മളും അണിചേരുക. സോഷ്യല്‍ മീഡിയ കാംപെയിന് എന്റെ കൈയൊപ്പും എന്നാണ് ഫേസ് ബുക്ക് കുറിപ്പില്‍ പറയുന്നത്.

Justice for Siddique Kappan; support by Jose K. Mani

Tags: