ഹിന്ദുരാഷ്ട്രത്തില്‍ നീതി നശിച്ചില്ലാതാകുന്നു: ആനന്ദ് പട്‌വര്‍ധന്‍

ശ്രീരാമന്റെ പേരുപയോഗിച്ച് ഹിന്ദുത്വര്‍ അധികാരത്തിലെത്തിയതിന്റെ വഴി വ്യക്തമാക്കുന്ന 'രാം കെ നാം' ഡോക്യുമെന്ററിയുടെ സംവിധായകന്‍ കൂടിയാണ് ആനന്ദ് പട്‌വര്‍ധന്‍.

Update: 2020-09-30 12:47 GMT

ന്യൂദല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ എല്ലാ പ്രതികളെയും വെറുതെവിട്ട കോടതി വിധിയെ പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന്‍ രൂക്ഷമായി വിമര്‍ശിച്ചു. 'ബാബരി തകര്‍ത്തവകരെ വെറുതെ വിടുന്ന ഹിന്ദുരാഷ്ട്രത്തില്‍ നീതി നശിച്ചില്ലാതാകുന്നു' എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ പറഞ്ഞത്. ശ്രീരാമന്റെ പേരുപയോഗിച്ച് ഹിന്ദുത്വര്‍ അധികാരത്തിലെത്തിയതിന്റെ വഴി വ്യക്തമാക്കുന്ന 'രാം കെ നാം' ഡോക്യുമെന്ററിയുടെ സംവിധായകന്‍ കൂടിയാണ് ആനന്ദ് പട്‌വര്‍ധന്‍. കര്‍സേവകര്‍ അയോധ്യയിലെത്തി ബാബറി മസ്ജിദ് തകര്‍ക്കുന്നത് അദ്ദേഹം ഡോക്യുമെന്ററിയില്‍ കാണിച്ചിരുന്നു.




Tags:    

Similar News