ലിവര്‍പൂളുമായുള്ള കരാര്‍ പുതുക്കി ക്ലോപ്പ്
2015ല്‍ ടീമിനൊപ്പം ചേര്‍ന്ന ക്ലോപ്പ് 2016ല്‍ ക്ലബ്ബുമായി ആറുവര്‍ഷത്തെ കരാറില്‍ ഒപ്പുവയ്ക്കുകയായിരുന്നു.
ആന്‍ഫീല്‍ഡ്: ലിവര്‍പൂള്‍ കോച്ച് ജുര്‍ഗന്‍ ക്ലോപ്പ് ക്ലബ്ബുമായുള്ള കരാര്‍ പുതുക്കി. 2024 വരെയാണ് ക്ലബ്ബ് ക്ലോപ്പുമായുള്ള കരാര്‍ പുതുക്കിയത്. 2015ല്‍ ടീമിനൊപ്പം ചേര്‍ന്ന ക്ലോപ്പ് 2016ല്‍ ക്ലബ്ബുമായി ആറുവര്‍ഷത്തെ കരാറില്‍ ഒപ്പുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് വീണ്ടും ക്ലബ്ബ് ക്ലോപ്പിന്റെ കരാര്‍ പുതുക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ചാംപ്യന്‍സ് ലീഗ് നേടിയ ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനവും നേടിയിരുന്നു. ഈ വര്‍ഷം ലീഗില്‍ ലിവര്‍പൂള്‍ ബഹുദൂരം മുന്നിലാണ്. ഇത്തവണ ചാംപ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടറിലേക്ക് ഗ്രൂപ്പ് ചാംപ്യന്മാരായാണ് ലിവര്‍പൂള്‍ കയറിയത്.