ജൂണ്‍ 21 എസ്ഡിപിഐ സ്ഥാപകദിനം; കോഴിക്കോട് സ്വാഗതസംഘം കമ്മിറ്റി രൂപികരിച്ചു

Update: 2022-06-10 11:52 GMT

കോഴിക്കോട്: ജൂണ്‍ 21 എസ്ഡിപിഐ സ്ഥാപകദിനം വിപുലമായ പരിപാടികളോടെ ആചരിക്കുവാന്‍ തീരുമാനിച്ചു. സ്ഥാപക ദിനത്തോടനുബന്ധിച്ച് നടക്കുന്ന പ്രതിനിധിസംഗമം, നവാഗതസംഗമം, സാംസ്‌കാരിക സദസ്സ്, കലാസന്ധ്യ എന്നിവയുടെ വിജയത്തിനായി സ്വാഗത സംഘം കമ്മിറ്റി രൂപികരിച്ചു. 

ചെയര്‍മാന്‍ പിടി അഹമ്മദ് (എസ്ഡിപിഐ ജില്ലാ സെക്രട്ടറി), വൈസ് ചെയര്‍മാന്‍ റഹ്മത്ത് നെല്ലൂളി (ജില്ലാ സെക്രട്ടറി, ടി.പി മുഹമ്മദ് (ജില്ലാ കമ്മിറ്റിയംഗം), ജനറല്‍ കണ്‍വീനര്‍ കെ.ഷെമീര്‍ (ജില്ലാ സെക്രട്ടറി), കണ്‍വീനര്‍മാരായി കെ കെ ഫൗസിയ, അഷ്‌റഫ് ഒടുമ്പ്ര, സി കെ സുബൈര്‍ എന്നിവരെ സ്വാഗതസംഘത്തിന്റെ ഭാരവാഹികളായി തിരഞ്ഞെടുത്തു. 

മറ്റു ചുമതലകള്‍ എന്‍ കെ റഷീദ് ഉമരി (പ്രോഗ്രാം), അസീസ് മാസ്റ്റര്‍ (ഫിനാന്‍സ്), ജുഗല്‍ പ്രകാശ് (മീഡിയ), ജാഫര്‍ പയ്യാനക്കല്‍ (പബ്ലിസിറ്റി), സലീം കാരാടി (വളണ്ടിയേഴ്‌സ് ,പാര്‍ക്കിംഗ് ), അന്‍വര്‍ സാദത്ത് (ഫുഡ് & അക്കൊമൊഡേഷന്‍), ഷാജഹാന്‍ കെ വി പി (സോഷ്യല്‍ മീഡിയ), അബ്ദുല്‍ ഖയ്യും (പബ്ലിക് റിലേഷന്‍), നിസാം പുത്തൂര്‍ (പങ്കാളിത്തം), റഈസ് വി പി (ഓഫിസ്), സത്താര്‍ കല്ലായി (ഹാള്‍ അറേഞ്ച്‌മെന്റ്), വാഹിദ് ചെറുവറ്റ, അഷ്‌ക്കര്‍ വെള്ളയില്‍ (കലാ സന്ധ്യ), എം പി കുഞ്ഞമ്മദ് ( നവാഗത സംഗമം). 

സ്ഥാപകദിനത്തിന്റെ ഭാഗമായി ജില്ലയിലെ 300 കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തും. ജില്ലയിലെ കലാരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കല്‍, ഗസല്‍ വിരുന്ന്, കോല്‍ക്കളി, പടപ്പാട്ട്, വിപ്ലവഗാനങ്ങള്‍ എന്നിവയും പരിപാടിയുടെ ഭാഗമായി നടത്തുന്നുണ്ട്. 

സ്വാഗത സംഘം യോഗം ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.കെ റഷീദ് ഉമരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ഷെമീര്‍ സ്വാഗതവും കെ.പി ഗോപി നന്ദിയും പറഞ്ഞു.