ജൂണ്‍ രണ്ട് റോഡ് സുരക്ഷാ ദിനമായി ആചരിക്കും: റാഫ്

Update: 2022-05-27 03:02 GMT

മലപ്പുറം: വിദ്യാര്‍ത്ഥികളില്‍ റോഡ് സുരക്ഷാ അവബോധം ഉണ്ടാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പത്ത് മേഖലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ രണ്ടാം തീയതി വ്യാഴാഴ്ച രാവിലെ 9.30ന് വിവിധ പരിപാടികളോടെ റോഡ് സുരക്ഷാ ദിനമായി ആചരിക്കുവാന്‍ റോഡ് ആക്‌സിഡന്റ് ആക് ഷന്‍ ഫോറം ജില്ലാ പ്രവര്‍ത്തക യോഗം തീരുമാനിച്ചു.

വിവിധ വിദ്യാലയ പരിസരങ്ങളില്‍ ജനപ്രതിനിധികള്‍, പോലിസ് ,മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുമായി യോജിച്ച് നടത്തപ്പെടുന്ന ചടങ്ങില്‍ ആയിരക്കണക്കിന്ന് റോഡുസുരക്ഷാ ലഘുലേഖകള്‍ വിതരണം ചെയ്യും.

റാഫ് ജില്ലാ പ്രസിഡണ്ട് എം ടി. തെയ്യാലയുടെ അധ്യക്ഷതയില്‍ മലപ്പുറത്ത് സംഘടിപ്പിച്ച യോഗം സംസ്ഥാന പ്രസിഡണ്ട് ഡോ. കെഎം.. അബ്ദു ഉദ്ഘാടനം ചെയ്തു. നൗഷാദ് മാമ്പ്ര, മനാഫ് ആനപ്പടിക്കല്‍, സി എച്ച് യൂസഫ്, ഏ കെ.ജയന്‍, ഹനീഫ അടിപ്പാട്ട്, ഇടവേള റാഫി, സലാം ബീരാന്‍, കെ എസ് ദാസ്', സൈഫുദ്ദീന്‍ റോക്കി, അബൂബക്കര്‍, വി എ ഫൈസല്‍, സാബിറ ചേളാരി, ബേബി ഗിരിജ, ഹുസൈന്‍, ജനാര്‍ദ്ദനന്‍, ഗീത തലക്കാട്, ടി കെ. റുഖിയ, സര്‍ഫുന്നീസ, പി ടി. ബുഷ്‌റ, സാവിത്രി ടീച്ചര്‍, ജുബീന സാദത്ത്, സുബൈദ കൊണ്ടോട്ടി തുടങ്ങിയവര്‍ വിവിധ മേഖലകളെ പ്രതിനിധികരിച്ച് സംസാരിച്ചു. ജില്ല സെക്രട്ടറി ഇടവേള റാഫി സ്വാഗതവും കെ. റുബീന നന്ദിയും പറഞ്ഞു.

Similar News