കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ ജുഡിഷ്വല്‍ അന്വേഷണം: വിജ്ഞാപനം പുറത്തിറങ്ങി സംസ്ഥാന സര്‍ക്കാര്‍

Update: 2021-05-10 08:57 GMT

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരേ പ്രഖ്യാപിച്ച് ജുഡിഷ്വല്‍ അനേഷണത്തില്‍ സര്‍ക്കാര്‍ വിജ്ഞാപണം പുറത്തിറക്കി. ജുഡിഷ്വല്‍ അന്വേഷണത്തിന്റെ ടെംസ് ഓഫ് റഫറന്‍സും പുറത്തിറക്കിയിട്ടുണ്ട്.

നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്ത് വന്ന ഘട്ടത്തില്‍ വിശദമായ ഉത്തരവ് ഇറക്കിയിരുന്നില്ല. റിട്ട.ജഡ്ജി വികെ മോഹനനെ ചുമതലപ്പെടുത്തിയുള്ള ഏകാംഗ ജുഡിഷ്വല്‍ കമ്മിഷനാണ് കേന്ദ്ര ഏജന്‍സികളുടെ ഇടപെടലുകള്‍ സംബന്ധിച്ച് അന്വേഷിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കാന്‍ അന്വേഷണ ഏജന്‍സി നിര്‍ബന്ധിച്ചത്, മറ്റൊരു പ്രതിയായ സന്ദീപ് നായരെ, സ്പീക്കര്‍ക്കെതിരേ ആരോപണമുന്നയിക്കാന്‍ നിര്‍ബന്ധിച്ചത്, കേസില്‍ ഉന്നത രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുണ്ടായിട്ടുണ്ടോ, മറ്റേതെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ, തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ പരിധിയിലുള്ളത്. ആറു മാസക്കാലവധിയാണ് അന്വേഷണ കമ്മിഷനുള്ളത്. 

അതേ സമയം, കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇഡിക്കെതിരായ കേസ് നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു.

Tags:    

Similar News