ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറാക്കിയ നടപടിക്കെതിരെ മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു

Update: 2022-07-29 11:22 GMT

മലപ്പുറം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറാക്കിയ നടപടിക്കെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ മലപ്പുറത്ത് പ്രതിഷേധസംഗമം നടത്തി.

മലപ്പുറം സിവില്‍സ്‌റ്റേഷന്‍ പരിസരത്ത് നടന്ന പരിപാടിയില്‍ യൂനിയന്‍ സംസ്ഥാന കമ്മറ്റി അംഗം വി അജയകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രസ് ക്ലബ്ബ് പ്രസിഡന്റ് വിമല്‍ കോട്ടക്കല്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡന്റ് വീക്ഷണം മുഹമ്മദ്, സുരേഷ് എടപ്പാള്‍, ടി എം ഷുഹൈബ് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രസ്‌ക്ലബ്ബ് വൈസ് പ്രസിഡന്റുമാരായ മുജീബ് പുള്ളിച്ചോല, ഗീതു തമ്പി, ജോയിന്റ് സെക്രട്ടറി സി പി സുബൈര്‍, നിര്‍വാഹക സമിതി അംഗങ്ങളായ വി കെ മുഹമ്മദ് ഷമീം, വി എം സുബൈര്‍, പി കെ അബദുള്‍ നാസര്‍, ഡാറ്റസ് വെന്നിയൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി സി വി രാജീവ് സ്വാഗതവും ട്രഷറര്‍ വി വി അബ്ദുള്‍ റൗഫ് നന്ദിയും പറഞ്ഞു.