ആന്തമാനിലെ മാധ്യമപ്രവര്‍ത്തകന്‍ സുബൈര്‍ അഹ്മദ് അന്തരിച്ചു

Update: 2022-07-08 18:58 GMT

പോര്‍ട്ട്‌ബ്ലെയര്‍: ആന്തമാനിലെ മുന്‍നിര മാധ്യമപ്രവര്‍ത്തകനും സാമൂഹികപ്രവര്‍ത്തകനുമായ സുബൈര്‍ അഹ്മദ്(50) നിര്യാതനായി. 'ലൈറ്റ് ഓഫ് ആന്തമാന്‍' പത്രത്തിന്റെയും 'സണ്‍ഡേ ഐലന്‍ഡര്‍' പോര്‍ട്ടലിന്റെയും എഡിറ്ററായിരുന്നു.

ശാന്തപുരം ഇസ്‌ലാമിയ കോളജ്, ചെന്നൈ ന്യൂകോളജ്, ഭാരതീയ വിദ്യാഭവന്‍ എന്നിവിടങ്ങളില്‍ പഠനം നടത്തിയ സുബൈര്‍ ബംഗളൂരുവില്‍നിന്നു പ്രസിദ്ധീകരിച്ചിരുന്ന 'മീന്‍ടൈം' മാഗസിനില്‍ സഹപത്രാധിപരായിരുന്നു. പിന്നീട് ടൈംസ് ഓഫ് ഇന്ത്യയുടെ ബംഗളൂരു എഡിഷനില്‍ പ്രവര്‍ത്തിച്ച ശേഷം ദ്വീപിലേക്കു പ്രവര്‍ത്തനരംഗം മാറ്റുകയായിരുന്നു.

വിമ്പര്‍ലിഗഞ്ച് ക്രസന്റ് പബ്ലിക് സ്‌കൂള്‍ മാനേജറായിരുന്നു സുബൈര്‍. ദീര്‍ഘകാലം ആന്തമാനിലെ ജമാഅത്തെ ഇസ്‌ലാമി അമീര്‍ ആയിരുന്ന പി.കെ മുഹമ്മദലിയാണ് പിതാവ്. മാതാവ്: സുലൈഖ. ഭാര്യ: സാജിദ. മക്കള്‍: റിഹാന്‍ സുബൈര്‍, നുസ്ഹ, നസീഹ. സഹോദരങ്ങള്‍: സൈനബ്, ഫാറൂഖ്(റീജ്യനല്‍ മാനേജര്‍, എസ്.ബി.ഐ), ഖാലിദ്, മൂസ, ശാഹിദ്, സാലിഹ്.