മലപ്പുറം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വി കെ ഉമ്മര്‍ (77) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു.
മലപ്പുറം പ്രസ് ക്ലബ് മുന്‍ പ്രസിഡണ്ടും സിറാജ് മുന്‍ ബ്യൂറോ ചീഫുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
മൂന്ന് പതിറ്റാണ്ടിലധികം പത്രപ്രവര്‍ത്തനത്തില്‍ സജീവ സാന്നിധ്യമായിരുന്നു. 1943 ജൂണ്‍ 18ന് പാലക്കാട് നാട്യമംഗലം പരേതരായ വട്ടം കണ്ടത്തില്‍ കുഞ്ഞുണ്ണിയന്‍ ഹാജിയുടേയും ഖദീജയുടേയും മകനായി ജനനം, നാട്യമംഗലം എല്‍.പി സ്‌കൂള്‍, ചുണ്ടം പറ്റയൂപ്പി സ്‌കൂള്‍, എന്നിവിടങ്ങളില്‍ പഠനം. ചന്ദ്രിക ദിനപത്രം, ലീഗ് ടൈംസ് പത്രത്തിലും റിപോര്‍ട്ടറായിരുന്നു. മത സാമൂഹിക സാംസ്‌ക്കാരിക മേഖലയിലും സജീവമായിരുന്നു.
ഖബറടക്കം കട്ടുപ്പാറ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
ഭാര്യ: പരേതയായ ഖദീജ, മക്കള്‍: ബല്‍ക്കീസ്, മുഹമ്മദ് കുട്ടി, അബ്ദുല്‍ ലത്തീഫ് ,ആയിശ, ശിഹാബുദ്ധീന്‍.
മരുമക്കള്‍: ഹസീന, ദഹബി, ഷഹീദ, സെയ്ത്, ബഷീര്‍,