തൊഴില്‍ കോഡ് പിന്‍വലിക്കണമെന്ന്; മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച് നടത്തി

വര്‍ക്കിങ് ജേണലിസ്റ്റ് ആക്ട് തൊഴില്‍ കോഡില്‍ ലയിപ്പിക്കാതെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം.

Update: 2019-11-27 14:09 GMT

ന്യൂഡല്‍ഹി: തൊഴില്‍ കോഡ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ കേന്ദ്ര തൊഴില്‍മന്ത്രാലയത്തിലേയ്ക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. നാഷണല്‍ അലയന്‍സ് ഓഫ് ജേണലിസ്റ്റ്‌സ് (എന്‍എജെ), ഡല്‍ഹി യൂനിയന്‍ ഓഫ് ജേണലിസ്റ്റ്‌സ് (ഡിയുജെ), കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെയുഡബ്ലിയുജെ) എന്നീ സംഘടനകള്‍ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

വര്‍ക്കിങ് ജേണലിസ്റ്റ് ആക്ട് തൊഴില്‍ കോഡില്‍ ലയിപ്പിക്കാതെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം. സിഐടിയു ഡല്‍ഹി സെക്രട്ടറി സിദ്ധേശ്വര്‍ ശുക്ല, എന്‍എജെ പ്രസിഡന്റ് എസ് കെ പാണ്ഡെ, ജോ. സെക്രട്ടറി എ എസ് സുരേഷ് കുമാര്‍, കെയുഡബ്ലിയുജെ സംസ്ഥാന കമ്മിറ്റിയംഗം ജിനേഷ് പി, ഡല്‍ഹി സെക്രട്ടറി സിദ്ദീഖ് കാപ്പന്‍, ഡിയുജെ ജനറല്‍ സെക്രട്ടറി സുജാത മധോക്, സെക്രട്ടറി എ എം ജിഗീഷ്, ടി കെ രാജലക്ഷ്മി എന്നിവര്‍ സംസാരിച്ചു.




Tags:    

Similar News