മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റ്: ഐഎന്‍എല്‍ നേതാക്കള്‍ സിദ്ദിഖ് കാപ്പന്റെ വീട് സന്ദര്‍ശിച്ചു

Update: 2020-10-12 17:09 GMT

കണ്ണമംഗലം: ഹാഥ്‌റസ് പീഡന ഇരയുടെ വീട് സന്ദര്‍ശിച്ച ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവരെ യുഎപിഎ നിയമം ചുമത്തി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഐഎന്‍എല്‍ കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ കൂട്ടം സംഘടിപ്പിച്ചു.

പരിപാടിക്ക് എന്‍ പി ഷംസു, മണ്ടോട്ടില്‍ ഉസ്മാന്‍, സി ഷരീഫ്, എം കുഞ്ഞിമുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി. പരിപാടിക്ക് ശേഷം ഐഎന്‍എല്‍ മലപ്പുറം ജില്ലാ പ്രസിഡന്റ് എ സമദ്, ജനറല്‍ സെക്രട്ടറി സി പി അന്‍വര്‍ സാദത്ത്, കെ കെ എം കുറ്റൂര്‍, എന്‍വൈഎല്‍ ജില്ലാ ജനറല്‍ സെക്രട്ടറി മുജീബ് പുള്ളാട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സിദ്ദിഖിന്റെ വീട് സന്ദര്‍ശിച്ചു. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ഐഎന്‍എല്‍ കൂടെ ഉണ്ടാകുമെന്ന് നേതാക്കള്‍ കുടുംബാംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കി.