എല്‍ഡിഎഫ് വിടില്ലെന്ന് ജോസ് കെ മാണി

Update: 2026-01-14 06:33 GMT

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫ് മുന്നണി വിടില്ലെന്ന് വ്യക്തമാക്കി ജോസ് കെ മാണി. പാര്‍ട്ടിയില്‍ പല ചര്‍ച്ചകളും ഉണ്ടാകുമെന്നും എന്നാല്‍ അതൊക്കെ പാര്‍ട്ടി വിടുന്നതിനുള്ള കാരണമായി കാണണ്ടെന്നും വെറുതെ തെറ്റിദ്ധരിക്കാനേ ആ കാര്യങ്ങള്‍ ഉതകൂ എന്നും അദ്ദേഹം പറഞ്ഞു.

'യേശുക്രിസ്തു പറയുന്നുണ്ട്, ജെറൂസലേമിലെ സഹോദരന്മാരെ, എന്നെ ഓർത്ത് കരയേണ്ട, നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓർത്ത് വിലപിക്കൂ' എന്നു പറഞ്ഞായിരുന്നു ജോസ് കെ. മാണിയുടെ വാർത്താ സമ്മേളനം തുടങ്ങിയത്.

പാര്‍ട്ടിക്ക് ഒരു നിലപാട് മാതമേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസിന് ശക്തി ഉള്ളതുകൊണ്ടാണ് കോണ്‍ഗ്രസ് പുറകെ നടക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു. തദ്ദേശ ഫലങ്ങള്‍ കണ്ട് മാറേണ്ട ആവശ്യം ഇല്ലെന്നും അങ്ങനെ ഒരു നീക്കം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: