'രാഹുലിന്റെ വേദിയില്‍ കസേര നല്‍കിയില്ല, സതീശന്‍ നിരന്തരം അപമാനിച്ചു'; മാണി ഗ്രൂപ്പിലേക്ക് മടങ്ങണമെന്ന് ജോണി നെല്ലൂര്‍

വി.ഡി.സതീശന്‍ ചെയര്‍മാനായ ശേഷം യുഡിഎഫ് നിരന്തരം തന്നെ അവഗണിച്ചുവെന്ന് ജോണി നെല്ലൂര്‍ കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജ്ഭവന്‍ മാര്‍ച്ചില്‍ മുന്‍ നിരയില്‍ തനിക്ക് ഇരിപ്പിടം തന്നില്ല. സ്വാഗത പ്രസംഗം നടത്തിയപ്പോള്‍ പേര് പറഞ്ഞില്ലെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

Update: 2024-01-24 11:42 GMT

കോട്ടയം: സജീവ രാഷ്ട്രീയത്തിലേക്ക് വരികയാണെന്നും കേരള കോണ്‍ഗ്രസ് (എം) ലേക്ക് മടങ്ങിയെത്താന്‍ താല്‍പ്പര്യമുണ്ടെന്നും മുന്‍ എംഎല്‍എ ജോണി നെല്ലൂര്‍. വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായ ശേഷം യുഡിഎഫ് നിരന്തരം തന്നെ അവഗണിച്ചുവെന്ന് ജോണി നെല്ലൂര്‍ കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്ഭവന്‍ മാര്‍ച്ചില്‍ മുന്‍ നിരയില്‍ തനിക്ക് ഇരിപ്പിടം തന്നില്ല. സ്വാഗത പ്രസംഗം നടത്തിയപ്പോള്‍ പേര് പറഞ്ഞില്ലെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി വന്ന വേദിയില്‍ കസേര നല്‍കിയില്ലെന്നും തന്നെ യുഡിഎഫ് നിരന്തരം അപമാനിച്ചുവെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) ആണ് തന്റെ മാതൃ സംഘടന. അവിടേക്ക് മടങ്ങണമെന്ന ആഗ്രഹം ആ പാര്‍ട്ടിയുടെ നേതൃത്വത്തോട് പങ്കുവയ്ക്കും. അവരാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും ജോണി നെല്ലൂര്‍ കൂട്ടിച്ചേര്‍ത്തു.

Tags: