വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കൊവിഡ് വാക്സിന് സ്വീകരിച്ചു. ഡെലവെയറിലെ ക്രിസ്ത്യാന കെയര്‍ ആശുപത്രിയില്‍ നിന്നായിരുന്നു വാക്സിന് സ്വീകരിച്ചത്.
ബൈഡന് ഫൈസര്‍ വാക്സിന് സ്വീകരിക്കുന്നത് ടെലിവിഷനിലൂടെ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. അമേരിക്കയില്‍ കൊവിഡ് വാക്സിന് എടുക്കുന്നതില്‍ ബോധവത്കരണത്തിന്റെ ഭാഗമായിരുന്നു ഇത്. ഇന്ന് താന്‍ വാക്സിന് സ്വീകരിച്ചു. ഇത് സാധ്യമാക്കാന്‍ വിശ്രമം ഇല്ലാതെ പ്രവര്‍ത്തിച്ച എല്ലാ ശാസ്ത്രജ്ഞരോടും ഗവേഷകരോടും നന്ദി പറയുന്നതായി ബൈഡന് പറഞ്ഞു.
'ഇന്ന് ഞാന്‍ കൊവിഡ് -19 വാക്സിന് സ്വീകരിച്ചു. ഇത് സാധ്യമാക്കാന്‍ അശ്രാന്തമായി പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും - നന്ദി. ഞങ്ങള്‍ നിങ്ങളോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു.അമേരിക്കന്‍ ജനതയോട് - ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് അറിയുക. വാക്സിന് ലഭ്യമാകുമ്പോള്‍, അത് എടുക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.' വാക്സിന് സ്വീകരിച്ച ശേഷം അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
3,18,000 പേര്‍ക്കാണ് കൊവിഡിനെ തുടര്‍ന്ന് അമേരിക്കയില്‍ മരിച്ചത്. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും ഭാര്യയും കഴിഞ്ഞ ആഴ്ച കൊവിഡ് വാക്സിന് എടുത്തിരുന്നു. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് ഇതുവരെ കൊവിഡ് വാക്സിന് എടുത്തിട്ടില്ല. കഴിഞ്ഞ ആഴ്ചാണ് അമേരിക്കയില്‍ ഫൈസര്‍ വാക്സിന് നല്കി തുടങ്ങിയത്. അമേരിക്കന്‍ കമ്പനിയായ മോഡേണ വാക്സിനും യുഎസ് അംഗീകരം നല്‍കിയിട്ടുണ്ട്. 20 കോടി കൊവിഡ് വാക്സിന് ഡോസ് ആണ് യുഎസ് മോഡേണയോട് ആവശ്യപ്പെട്ടിരിക്കുന്നത്.