ജോധ്പൂര്‍ സര്‍വകലാശാല എസ്എഫ്‌ഐ പിന്തുണയുള്ള സ്ഥാനാര്‍ത്ഥിക്ക്

Update: 2022-08-28 14:13 GMT

ജോധ്പൂര്‍: ജോധ്പൂര്‍ ജയ് നരെയ്ന്‍ വ്യാസ് സര്‍വകലാശാലയില്‍ എസ്എഫ്‌ഐ പിന്തുണയോടെ മല്‍സരിച്ച സ്ഥാനാര്‍ത്ഥിക്ക് വിജയം. ആറ് ഘട്ടങ്ങളായി നടന്ന തിരഞ്ഞെടുപ്പില്‍ അരവിന്ദ് സിങ് ഭാട്ടിയാണ് തൊട്ടടുത്ത എതിരാളി നാഷനല്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍ സ്ഥാനാര്‍ത്ഥി ഹരേന്ദ്ര ചൗധരിയെ 905 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയത്. ആദ്യ ഘട്ടങ്ങളില്‍ എന്‍എസ്‌യു സ്ഥാനാര്‍ത്ഥിയും എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയും മാറിമാറി മുന്നിലെത്തിയിരുന്നു. അവസാന ഘട്ടത്തില്‍ അരവിന്ദ് മുന്നിലായി. 

ആദ്യ ഘട്ടത്തില്‍ അരവിന്ദ് മുന്നിലായിരുന്നു. രണ്ടാം ഘട്ടത്തില്‍ ഹരേന്ദ്ര മുന്നിലെത്തി. പിന്നീട് അരവിന്ദ് മുന്നിലെത്തി. അതോടെ ഭൂരിപക്ഷം 71ല്‍ നിന്ന് 98ലെത്തി. നാലാം ഘട്ടത്തില്‍ ഹരേന്ദ്ര മുന്നിലായി. തുടര്‍ന്നുള്ള ഘട്ടത്തില്‍ അരവിന്ദിന്റെ ഭൂരിപക്ഷം 1,300 കടന്നു.

അരവിന്ദിന് 5,142ഉം ഹരേന്ദ്ര ചൗധരിക്ക് 4,237ഉം വോട്ട് കിട്ടി. നോട്ടക്ക് 44 വോട്ടും ലഭിച്ചു.

Tags:    

Similar News