ഐടിഐ ഉദ്യോഗാർത്ഥികൾക്കായി "സ്‌പെക്ട്രം 2023" ജില്ലാ ജോബ് ഫെയർ

Update: 2023-01-20 09:19 GMT


തൃശൂർ: കേരള സർക്കാർ തൊഴിലും നൈപുണ്യവും മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഐടിഐ കോഴ്സുകൾ പാസായ ഉദ്യോഗാർത്ഥികൾക്കായി ചാലക്കുടിയിൽ "സ്പെക്ട്രം 2023" തൊഴിൽമേള സംഘടിപ്പിച്ചു. ചാലക്കുടി ഗവ.ഐടിഐയിൽ നടന്ന തൊഴിൽമേള സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വിദേശ രാജ്യങ്ങളിലേയ്ക്ക് തൊഴിൽ തേടി യുവതലമുറ പോകുന്ന ഈ കാലഘട്ടത്തിൽ ഇത്തരം തൊഴിൽമേളകൾക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലയിലെ സർക്കാർ/ എസ്.സി.ഡി.ഡി/ സ്വകാര്യ ഐടിഐകളിൽ നിന്ന് പാസായിട്ടുള്ള തൊഴിൽരഹിതർക്കായി നടത്തുന്ന തൊഴിൽ മേളയിൽ കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ കമ്പനികളിലാണ് അവസരം ഒരുക്കിയിട്ടുള്ളത്.

ചാലക്കുടി മുനിസിപ്പാലിറ്റി ചെയർമാൻ എബി ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പികെ ഡേവിസ് മാസ്റ്റർ മുഖ്യതിഥിയായി. ചാലക്കുടി ഐടിഐ പ്രിന്‍സിപ്പാള്‍ പിജെ ആല്‍ബര്‍ട്ട്, വൈസ് പ്രിന്‍സിപ്പാള്‍ രാജേഷ് ചന്ദ്രന്‍, ഇൻസ്പെക്ടർ ഓഫ് ട്രെയിനിംഗ് വ്യാവസായിക പരിശീലന വകുപ്പ് പി സനൽകുമാർ, കൗൺസിലർ ബിന്ദു ശശികുമാർ, വിവിധ ഐടിഐകളിലെ പ്രിൻസിപ്പൽമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.