ന്യൂഡല്‍ഹി: ലോകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സര്‍വകലാശാലകളെയും തരംതിരിച്ച് പ്രടനത്തിന്റെ അടിസ്ഥാനത്തില്‍ റാങ്ക് നല്‍കുന്ന ക്യുഎസ് സര്‍വകലാശാല റാങ്കിങ്ങില്‍ ജെഎന്‍യു ആദ്യ ആയിരത്തില്‍ ഇടംപിടിച്ചു. ബുധനാഴ്ചയാണ് 2022 വര്‍ഷത്തേക്കുള്ള റാങ്കിങ് പട്ടിക പുറത്തുവിട്ടത്. ആദ്യ ആയിരത്തില്‍ ഇന്ത്യയില്‍ നിന്ന് 22 സ്ഥാപനങ്ങളുണ്ട്. ജെഎന്‍യു ഈ പട്ടികയില്‍ വരുന്നത് ഇതാദ്യമാണ്.
ഐഐടി മുംബൈ, ഐഐടി ഡല്‍ഹി, ഐഐഎസ് ബംഗളൂര്‍ ഇടംപിടിച്ച മറ്റ് സ്ഥാപനങ്ങള്‍. ഈ മൂന്ന് സ്ഥാപനങ്ങളും റാങ്കിങ്ങില്‍ ആദ്യ 200ലാണ് ഉള്‍പ്പെടുന്നത്.
ജെഎന്‍യു 561-570 സ്ലാബിലാണ് ഉള്‍പ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ജെഎന്‍യുവിന് റാങ്കിങ്ങില്‍ ഇടം പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ആദ്യ ആയിരത്തില്‍ ഇടം പിടിച്ച മറ്റ് സ്ഥാപനങ്ങള്‍ ഐഐടി ഭുവനേശ്വറും പോണ്ടിച്ചേരി സര്‍വകലാശാലയുമാണ്. ഐഐടി ഭുവനേശ്വര്‍ 701-750 സ്ലാബിലാണ്. പോണ്ടിച്ചേരി 801-1000 സ്ലാബിലും ഉള്‍പ്പെടുന്നു.
ഐഐടി മുംബൈ 177ാം സ്ഥാനത്താണ് ഉള്ളത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ച് സ്ഥാനം ഇത്തവണ ഇടിഞ്ഞു.
ഐഐടി ഡല്‍ഹി 185ാം സ്ഥാനത്താണ്. നേരത്തെ 193ആയിരുന്നു.
കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ 21 സര്‍വ്വകലാശാലകള്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. 2020ല്‍ 23, 2019ല്‍ 20 എന്നിങ്ങനെയായിരുന്നു മുന്‍വര്‍ഷത്തെ കണക്കുകള്‍.
