റിലയന്‍സ് ജിയോ 5ജി സേവനങ്ങള്‍ അടുത്ത വര്‍ഷത്തോടെ

2021ന്റെ രണ്ടാം പകുതിയില്‍ അതുണ്ടാവും. തദ്ദേശീയമായി വികസിപ്പിച്ച ശൃംഖലയും ഹാര്‍ഡ് വെയറും സാങ്കേതിവിദ്യയുമായിരിക്കും അതിന് ഉപയോഗിക്കുകയെന്നും മുകേഷ് അംബാനി പറഞ്ഞു.

Update: 2020-12-08 09:22 GMT

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ 5ജി സേവനങ്ങള്‍ അടുത്ത വര്‍ഷം രണ്ടാം പകുതിയില്‍ തുടങ്ങുമെന്ന് കമ്പനി ചെയര്‍മാന്‍ മുകേഷ് അംബാനി. ഇന്ത്യാ മൊബൈല്‍ കോണ്‍ഗ്രസിലാണ് അംബാനിയുടെ ഈ പ്രഖ്യാപനം.

ഇന്ത്യയില്‍ 5ജി വിപ്ലവത്തിന്റെ മുന്നില്‍ ജിയോ ഉണ്ടാവുമെന്ന് മുകേഷ് അംബാനി പറഞ്ഞു. 2021ന്റെ രണ്ടാം പകുതിയില്‍ അതുണ്ടാവും. തദ്ദേശീയമായി വികസിപ്പിച്ച ശൃംഖലയും ഹാര്‍ഡ് വെയറും സാങ്കേതിവിദ്യയുമായിരിക്കും അതിന് ഉപയോഗിക്കുകയെന്നും മുകേഷ് അംബാനി പറഞ്ഞു.

ജിയോയുടെ 5ജി സര്‍വീസ് ആത്മനിര്‍ഭര്‍ ഭാരത് എന്ന കാഴ്ചപ്പാടിന്റെ തെളിവായിരിക്കും. 5ജി സര്‍വീസ് വേഗത്തില്‍ തുടങ്ങാന്‍ നയപരമായ നടപടികള്‍ വേണം. എല്ലാവര്‍ക്കും അത് പ്രാപ്യവും താങ്ങാവുന്നതുമാക്കാന്‍ നടപടികള്‍ ഉണ്ടാവേണ്ടതുണ്ടെന്നും മുകേഷ് അംബാനി കൂട്ടിച്ചേര്‍ത്തു.


Tags:    

Similar News