സ്വര്‍ണം വാങ്ങുന്നത് താല്‍കാലികമായി നിര്‍ത്തിവയ്ക്കാനൊരുങ്ങി ജ്വല്ലറികള്‍

Update: 2026-01-28 10:46 GMT

ന്യൂഡല്‍ഹി: വില ഓരോ ദിവസവും ഉയരുന്ന സാഹചര്യത്തില്‍ സ്വര്‍ണം വാങ്ങുന്നത് താല്‍കാലികമായി നിര്‍ത്തിവയ്ക്കാനൊരുങ്ങി ജ്വല്ലറികള്‍. ജനുവരിയില്‍ സ്വര്‍ണത്തിന്റെ വില്‍പനയില്‍ 70 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. സ്വര്‍ണാഭരണങ്ങള്‍ വാങ്ങാനുള്ള ഉപഭോക്താക്കളുടെ താല്‍പര്യം കുറഞ്ഞതും സ്വര്‍ണം വാങ്ങുന്നതില്‍ നിന്ന് ജ്വല്ലറികള്‍ പിന്നോട്ട് നടക്കുന്നതിനു കാരണമായിട്ടുണ്ട്.

ആഗാള രാഷ്ട്രീയ അനിശ്ചിതാവസ്ഥ അവസാനിക്കാത്തതും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുതിയ താരിഫുകള്‍ പ്രഖ്യാപിക്കുന്നതുമാണ് വീണ്ടും സ്വര്‍ണ വിലയില്‍ കുതിപ്പുണ്ടാക്കിയത്. ആഗോള വിപണിയില്‍ മുന്‍നിര കറന്‍സികളെ അപേക്ഷിച്ച് ഡോളറിന്റെ മൂല്യം ഇടിഞ്ഞതും യു എസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശ നിരക്ക് കുറക്കുമെന്ന സൂചനകളും നിക്ഷേപകരെ ആകര്‍ഷിച്ചു.

ഇന്ന് മാത്രം സ്വര്‍ണത്തിന് മുവ്വായിരത്തിലധികമാണ് കൂടിയത്. സ്വര്‍ണാഭരണങ്ങളുടെ വില ഉയര്‍ന്നതു കാരണം ജ്വല്ലറിയില്‍ ആളുകള്‍ വരുന്നതില്‍ കുറവുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.

Tags: