താമരശേരിയില്‍ ഷട്ടര്‍ കുത്തിപ്പൊളിച്ച് ജ്വല്ലറിയില്‍ കവര്‍ച്ച

Update: 2021-01-06 01:16 GMT

കോഴിക്കോട്: താമരശേരിയിലെ ജ്വല്ലറിയില്‍ കവര്‍ച്ച. ഷട്ടര്‍ കുത്തിപ്പൊളിച്ച് ഗ്ലാസ് വാതില്‍ തകര്‍ത്താണ് മോഷണം നടത്തിയത്. ഡോഗ് സ്‌ക്വാഡ് അടക്കമുള്ളവ സ്ഥലത്തെത്തി പരിശോധന നടത്തി.

താമരശേരിയിലെ പൊന്നിനം ജ്വല്ലറിയിലാണ് കവര്‍ച്ച. 16 പവന്‍ നഷ്ടപ്പെട്ടതായി ജ്വല്ലറി ഉടമ പൊലിസില്‍ പരാതി നല്‍കി. കുട്ടികള്‍ക്കുള്ള ആഭരണങ്ങളാണ് നഷ്ടപ്പെട്ടവയില്‍ അധികവും. രാത്രിയില്‍ ഷട്ടര്‍ കുത്തിപ്പൊളിച്ച് ഗ്ലാസ് വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. ഷട്ടര്‍ തുറക്കാനുപയോഗിച്ച ഇരുമ്പ് കമ്പി സമീപത്ത് ഉപേക്ഷിച്ചത് പൊലിസ് കണ്ടെത്തി. രാവിലെയാണ് മോഷണ വിവരം പുറത്തറിയുന്നത്. ജ്വല്ലറിക്കുള്ളിലെ മേശയും മറ്റും തുറന്നിട്ട നിലയിലായിരുന്നു. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഡോക് സ്‌ക്വാഡും പരിശോധനയ്ക്ക് എത്തിയിരുന്നു. ജ്വല്ലറിയില്‍ നിന്ന് മണം പിടിച്ച് സമീപമുള്ള ഇടറോഡിലേക്കാണ് പൊലീസ് നായ ഓടിയത്. പോലിസ് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കും.




Similar News