ജെ.ഇ.ഇ മെയിന്‍ 2021; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി

Update: 2020-12-20 02:20 GMT

ന്യൂഡല്‍ഹി: എന്‍ഐടി, ഐഐടി, സിഎഫ്ടിഐ തുടങ്ങി രാജ്യത്തെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിടെക്, ബിആര്‍ക്, ബിഇ, ബി പ്ലാനിങ് കോഴ്‌സുകള്‍ക്കുള്ള പ്രവേശന പരീക്ഷയായ ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷനുള്ള (ജെഇഇ മെയിന്‍ 2021) അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി ജനുവരി 16 വരെ അപേക്ഷിക്കാം.

നാല് സെഷനുകളായാണ് പരീക്ഷ നടക്കുക. ഫെബ്രുവരി 23 മുതല്‍ 26 വരെ രാവിലെ 9-12 വരെയും ഉച്ചയ്ക്കു ശേഷം 3-6 മണിവരെയും രണ്ട് ഷിഫ്റ്റുകളായി പരീക്ഷ നടക്കും.

വെബ്‌സൈറ്റ്: www.jeemain.nta.in

യോഗ്യത: കണക്ക് വിഷയമായി 75 ശതമാനത്തില്‍ കുറയാത്ത പ്ലസ് ടുവോ തത്തുല്യയോഗ്യതയോ നേടിയിരിക്കണം.

എസ് സ്/എസ് ടി വിഭാഗങ്ങളില്‍ 65 ശതമാനം മാര്‍ക്ക് നേടിയവരെയും പരിഗണിക്കും.

Tags:    

Similar News