ജെഇഇ അഡ്വാന്‍സ് ഫലം പ്രഖ്യാപിച്ചു; ആര്‍ കെ ശിശിര്‍ ഒന്നാമത്

Update: 2022-09-11 10:25 GMT

ന്യൂഡല്‍ഹി: ഐഐടികളിലേക്കുളള പ്രവേശനത്തിനുവേണ്ടി നടത്തിയ ജെഇഇ അഡ്വാന്‍സ് ഫലം പ്രഖ്യാപിച്ചു. മുംബൈ സോണില്‍നിന്ന് യോഗ്യതാപരീക്ഷയെഴുതിയ ആര്‍ കെ ശിശിര്‍ ഒന്നാമതായി. പെണ്‍കുട്ടികളില്‍ ഡല്‍ഹിയിലെ തനിഷ്‌ക കബ്രയാണ് മുന്നില്‍.

ശിശിറിന് 360ല്‍ 314 മാര്‍ക്ക് ലഭിച്ചു. തനിഷ്‌കക്ക് 277 മാര്‍ക്ക് കിട്ടി. തനിഷ്‌കക്ക് 16ാം റാങ്കാണ്.

ആഗസ്റ്റ് 28ന് നടന്ന പരീക്ഷയുടെ മാര്‍ക്കാണ് പുറത്തുവിട്ടത്. 

ഒന്നര ലക്ഷം പേര്‍ പരീക്ഷയെഴുതിയതില്‍ 40,000 പേര്‍ യോഗ്യത നേടി.

jeeadv.ac.in എന്ന സൈറ്റിലൂടെ ഫലമറിയാം. 

Tags: