1000 ജീവിവര്‍ഗങ്ങളുമായി ജിദ്ദ മൃഗശാല സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കുന്നു
ജിദ്ദ: ആയിരത്തോളം ജീവിവര്‍ഗങ്ങളെ പോറ്റിവളര്‍ത്തുന്ന ജിദ്ദ മൃഗശാല മെയ് 10 മുതല്‍ സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കുന്നു. സൗദി അറേബ്യയിലെ ഏറ്റവും വലിയ മൃഗശാലയാണ്. ആയിരത്തോളം ജീവവര്‍ഗങ്ങളെ വളര്‍ത്തുന്ന ജിദ്ദ ജെംഗിള്‍ എന്നറിയപ്പെടുന്ന ഇതിന്റെ വിസ്തൃതി 6,00,000 മീറ്ററാണ്.
200 അപൂര്‍വ ഇനത്തിലും 150ഓളം വയസ്സുള്ളവയും അടക്കമുള്ളവയെ 8,000 മീറ്ററില്‍ അടച്ചു സൂക്ഷിച്ചിരിക്കുകയാണ്.
മൃഗശാലയ്ക്കുപുറമെ ഇവിടെ നിരവധി വിനോദോപാധികളുണ്ട്. കളിസ്ഥലം, സാഹസിക വിനോദങ്ങള്‍, റസ്‌റ്റോറന്റ്, തിയ്യറ്റര്‍, പഠനകേന്ദ്രം എന്നിവയുമുണ്ട്.
ആഫ്രിക്കന്‍ പരിസ്ഥിതിയോട് ഒത്തിണങ്ങുന്ന രീതിയിലാണ് മൃഗശാല ഒരുക്കിയിട്ടുള്ളത്.