ജിദ്ദ: പ്രഫുല്‍ കോഡാ പട്ടേല്‍ എന്ന സംഘ്പരിവാറുകാരനെ ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ച് കുറ്റവാളികളും കുറ്റകൃത്യങ്ങളുമില്ലാതെ ജീവിച്ചിരുന്ന ലക്ഷദ്വീപ് നിവാസികളുടെ സ്വസ്ഥത നശിപ്പിക്കുന്ന നടപടികളുമായി മുന്നോട്ടു പോകുന്ന കേന്ദ്ര സര്‍ക്കാര്‍ ജനഹിതം മനസ്സിലാക്കിക്കൊണ്ട് ഇത്തരം നടപടികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ജിദ്ദ എം.ഇ.എസ് ചാപ്റ്റര്‍ ആശ്യപെട്ടു.
കോര്‍പ്പറേറ്റ് അജണ്ടയുടെ ഭാഗമായി നിഗൂഢമായ ചില താല്‍പര്യങ്ങള്‍ നടപ്പിലാക്കുന്ന ഏകാധിപതിയെപ്പോലെയാണ് പട്ടേല്‍ പ്രവര്‍ത്തിക്കുന്നത്. ഗോത്ര വര്‍ഗങ്ങളുടെതിന് സമാനമായ തനതായ പാരമ്പര്യവും ജീവിതരീതിയും പിന്തുടരുന്ന ദ്വീപ് നിവാസികളുടെ സംസ്‌കാരത്ത പാടെ പിഴുതെറിയുന്ന ഈ ശ്രമങ്ങളെ എം. ഇ. എസ്. ശക്തമായി അപലപിച്ചു.
പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ പണിപ്പുരകള്‍ ധൃതി പിടിച്ചു ഒഴിപ്പിക്കുകയും കാലികളുടെ വില്‍പനയും മാംസം കഴിക്കുന്നതും നിരോധിക്കുകയും കുട്ടികളുടെ എണ്ണത്തില്‍ യാതൊരു മാനദണ്ഡവും പാലിക്കാത്ത ഭരണാധികാരികള്‍ ദ്വീപില്‍ രണ്ടിലധികം കുട്ടികള്‍ ഉള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ലെന്ന കാടത്തനിയമം കൊണ്ടുവരികയും ചെയതുകൊണ്ട് ജനാധിപത്യത്തിന്ന് കളങ്കം ചാര്‍ത്തുന്ന പദ്ധതികളാണ് അവിടെ നിയമനിര്‍മാണത്തിലൂടെ കൊണ്ടു വരുന്നത്.
പതിറ്റാണ്ടുകളായി കേരളത്തിലെ ബേപ്പൂരുമായും കൊച്ചിയുമായും തുടരുന്ന വാണിജ്യബന്ധം നിര്‍ത്തിവെപ്പിക്കാനും സംഘ്പരിവാര ശക്തികള്‍ക്ക് ഏറെ താല്‍പര്യമുള്ള മംഗലാപുരം തുറമുഖം കേന്ദ്രമായി പുതിയ വ്യപാര ബന്ധം സ്ഥാപിക്കുകയും ചെയ്തു കൊണ്ട് ദ്വീപിനെ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കുക എന്ന ഉദ്ദേശത്തോടെ ആ പ്രദേശവും കുത്തക മുതലാളിമാര്‍ക്ക് വില്‍ക്കാനുള്ള പദ്ധതിയാണ് ഇതിന്റെ പിന്നിലുള്ള അജണ്ട. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ -സാംസ്‌കാരിക-സമൂഹ്യ സംഘടനകളും ഈ നീക്കത്തിനെതിരെ നിലകൊള്ളുന്നതില്‍ സന്തോഷമുണ്ട്. കേരളത്തില്‍ എം.ഇ.എസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ നേതൃത്വം കൊടുത്തുകൊണ്ട് സമരമുഖവുമായി മുന്നോട്ടു പോകുന്നുണ്ട്. ്‌ര 'ലക്ഷദ്വീപിനോടൊപ്പം കൈകോര്‍ക്കാം' എന്ന തലക്കെട്ടോടെ മേയ് 30 ന് സംസ്ഥാന വ്യാപകമായി എം.ഇ.എസ് സ്റ്റേറ്റ് കമ്മറ്റി വെബിനാര്‍ സംഘടുപ്പി ക്കുന്നുണ്ട്. സംസ്ഥാന കമ്മറ്റിക്ക് പുറമെ ജില്ലാ നേതൃത്വവും ഈ വിഷയത്തില്‍ വിവിധ ചര്‍ച്ച പരിപാടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
യോഗത്തില്‍ പ്രസിഡന്റ് കെ. പി. അബ്ദുല്‍ സലാം ജനറല്‍ സിക്രട്ടറി സലാഹ് കാരാടന്‍, ട്രഷറര്‍ എം.വി.എ സലീം, പാട്രണ്‍ പി.വി. മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.
