കൊച്ചി: അങ്കമാലിയിൽ ബിരുദ വിദ്യാർഥിനിയെ ഇടിച്ചശേഷം വാഹനം നിർത്താതെ പോയ കേസിൽ അറസ്റ്റിലായ ഡോ. സിറിയക് ജോർജിനെ (26) ഇന്ന് കോടതിയില്‍ ഹാജരാക്കും. രാവിലെ 11 മണിയോടെയാണ് അങ്കമാലി കോടതിയിൽ ഹാജരാക്കുക.
സിറിയക്കിൻ്റെ ജാമ്യാപേക്ഷയും ഇന്ന് കോടതിയിലെത്തും.
വാഗമൺ കണ്ണംകുളത്തെ റിസോർട്ടിൽ നിന്ന് ഇന്നലെ വാഗമൺ പൊലീസാണ് സിറിയക്കിനെ കസ്റ്റഡിയിലെടുത്ത് എറണാകുളം റൂറൽ പൊലീസിന് കൈമാറിയത്. സിറിയക് ജോർജിനെ രക്ഷപ്പെടാൻ സഹായിച്ചതിന് അറസ്റ്റിലായ പിതാവ് ജോർജ് മാത്യുവിന് കോടതി ജാമ്യം അനുവദിച്ചു.