തിരുവനന്തപുരം: സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ രാവിലെ 11.25 വരെ സംസ്ഥാനത്ത് ആകെ 32.27 ശതമാനം പോളിങ് രേഖപ്പെടുത്തി. വിവിധ ജില്ലകളിൽ വോട്ടർമാരുടെ മികച്ച പങ്കാളിത്തമാണ് രേഖപ്പെടുത്തുന്നത്.
ജില്ലകളിൽ 34.80 ശതമാനത്തോടെ എറണാകുളമാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് 33.84 ശതമാനവുമായി രണ്ടാം സ്ഥാനത്തും ആലപ്പുഴ 32.85 ശതമാനവുമായി മൂന്നാം സ്ഥാനത്തുമുണ്ട്.
തിരുവനന്തപുരം 28.83, കൊല്ലം 32.18, പത്തനംതിട്ട 31.25, ആലപ്പുഴ 32.85, കോട്ടയം 32.30, ഇടുക്കി 30.25, എറണാകുളം 34.80, തൃശൂർ 29.55, പാലക്കാട് 30.53, മലപ്പുറം 31.39, കോഴിക്കോട് 33.84, വയനാട് 30.44, കണ്ണൂർ 26.65, കാസർകോട് 32.08. കണ്ണൂരിലാണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്.