ജമ്മു കശ്മീര്‍ തദ്ദേശ തിരഞ്ഞെടുപ്പ്: അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്

Update: 2020-12-19 03:45 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ജില്ലാ വികസന കൗണ്‍സില്‍ (ഡിഡിസി) തെരഞ്ഞെടുപ്പിന്റെ എട്ടാമത്തെയും അവസാനത്തെയും വോട്ടെടുപ്പ് ആരംഭിച്ചു. 28 നിയോജക മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. കശ്മീര്‍ ഡിവിഷനിലെ 13 ഡിഡിസി നിയോജകമണ്ഡലങ്ങളില്‍ 31 വനിതകളടക്കം 83 സ്ഥാനാര്‍ത്ഥികളുണ്ട്. ജമ്മു ഡിവിഷനില്‍ 15 ഡിഡിസി നിയോജകമണ്ഡലങ്ങളിലേക്കും തിരഞ്ഞെടുപ്പ് ഇന്നാണ്.


28 ഡിഡിസി നിയോജകമണ്ഡലങ്ങളില്‍ 3,03,275 വനിതാ വോട്ടര്‍മാര്‍ ഉള്‍പ്പെടെ 6.30 ലക്ഷത്തിലധികം വോട്ടര്‍മാര്‍ തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 1,703 പോളിംഗ് സ്‌റ്റേഷനുകള്‍ ഉണ്ട് കശ്മീര്‍ ഡിവിഷനില്‍ 1,028 ഉം ജമ്മു ഡിവിഷനില്‍ 675 ഉം പോളിംഗ് സ്‌റ്റേഷനുകളാണുള്ളത്. ഒഴിവുള്ള 369 പഞ്ച്, സര്‍പഞ്ച് തസ്തികകളിലേക്കും ഇന്നാണ് വോട്ടെടുപ്പ്.




Tags: