നാഷണല്‍ കോണ്‍ഫറന്‍സ് നേതാവിന് നേരെ ആക്രമണം: സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

പാര്‍ട്ടി യോഗത്തിന് ശേഷം വീട്ടിലേക്ക് പോകുകയായിരുന്നു തൗക്കീര്‍ അഹമ്മദിന് നേരെ സായുധസംഘം നടത്തിയ വെടിവയ്പിലാണ് ഇദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ റിയാസ് അഹമ്മദ് ഖാന്‍ കൊല്ലപ്പെട്ടത്.

Update: 2019-07-15 01:02 GMT
ജമ്മു: കശ്മീരിലെ അനന്ത്‌നാഗില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ ജഡ്ജിയുമായ പീര്‍ തൗക്കീര്‍ അഹമ്മദിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു. പാര്‍ട്ടി യോഗത്തിന് ശേഷം വീട്ടിലേക്ക് പോകുകയായിരുന്നു തൗക്കീര്‍ അഹമ്മദിന് നേരെ സായുധസംഘം നടത്തിയ വെടിവയ്പിലാണ് ഇദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ റിയാസ് അഹമ്മദ് ഖാന്‍ കൊല്ലപ്പെട്ടത്.വയറിന് വെടിയേറ്റ റിയാസിനെ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.




Tags: