ജംഇയ്യത്തുല്‍ മന്നാനിയ്യീന്‍ വര്‍ക്കല താലൂക്ക് കമ്മിറ്റി റമദാന്‍ സംഗമം നടത്തി

Update: 2022-05-01 11:54 GMT

കല്ലമ്പലം: ജംഇയ്യത്തുല്‍ മന്നാനിയ്യീന്‍ വര്‍ക്കല താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റമദാന്‍ സംഗമം, പെരുന്നാള്‍ കിറ്റ് വിതരണം, അവാര്‍ഡ് വിതരണം എന്നിവ നടത്തി. ഡി.കെ.എല്‍.എം നവായിക്കുളം മേഖല ആസ്ഥാന മന്ദിരത്തില്‍ താലൂക്ക് പ്രസിഡന്റ് കുന്നിക്കോട് മുഹമ്മദ് സലീം മന്നാനിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം സംസ്ഥാന സെക്രട്ടറി വെട്ടൂര്‍ അബ്ദുല്‍ അഹദ് മന്നാനി ഉദ്ഘാടനം ചെയ്തു.

റഫീഖ് മന്നാനി കടുവയില്‍, അബ്ദുല്‍ ബാസിത് മന്നാനി പാങ്ങോട്, തൊളിക്കോട് സിദ്ധീഖ് മന്നാനി, ഹാഫിസ് കോട്ടൂര്‍ ഇര്‍ഷാദ് മന്നാനി, സ്വഫ്‌വാന്‍ മന്നാനി പാവല്ല, എച്ച്.എല്‍ നസീം മന്നാനി ഡീസന്റ്മുക്ക്, തന്‍സീര്‍ മന്നാനി വെമ്പായം,ഹിലാല്‍ മന്നാനി പള്ളിക്കല്‍, യഹ്‌യ മന്നാനി പള്ളിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

Tags:    

Similar News