ജാമിഅ നദ്‌വിയ്യ: സിവില്‍ സര്‍വ്വീസ് അക്കാദമി ഉദ്ഘാടനം ചെയ്തു

മൂല്യബോധമുളളവര്‍ക്കു മാത്രമേ സിവില്‍ സര്‍വ്വീസില്‍ നീതിപുലര്‍ത്താനാവുകയുളളൂ. സാമൂഹ്യ പുരോഗതിയിലും വളര്‍ച്ചയിലും സിവില്‍ സര്‍വ്വീസ് ജേതാക്കള്‍ക്കു വലിയ പങ്ക് വഹിക്കാനാവും.

Update: 2019-09-16 16:59 GMT

എടവണ്ണ: രാജ്യത്തിനും സമൂഹത്തിനും സേവനം ചെയ്യാന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗം മികച്ച വഴികാട്ടിയാണെന്ന് മുന്‍ ഡിജിപി ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐഎഎസ്. മൂല്യബോധമുളളവര്‍ക്കു മാത്രമേ സിവില്‍ സര്‍വ്വീസില്‍ നീതിപുലര്‍ത്താനാവുകയുളളൂ. സാമൂഹ്യ പുരോഗതിയിലും വളര്‍ച്ചയിലും സിവില്‍ സര്‍വ്വീസ് ജേതാക്കള്‍ക്കു വലിയ പങ്ക് വഹിക്കാനാവും.

രാജ്യത്തെ വികസന പ്രക്രിയകള്‍ക്ക് നേതൃത്വം വഹിക്കാനും സിവില്‍ സര്‍വ്വീസുകൊണ്ട് കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാമിഅ: നദ്‌വിയ്യ സിവില്‍ സര്‍വ്വീസ് അക്കാദമി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

റെക്ടര്‍ എം അബ്ദുറഹ്മാന്‍ സലഫി ഉപഹാരം സമര്‍പ്പിച്ചു. വൈസ് ചാന്‍സലര്‍ ഡോ. കെ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. സ്റ്റുഡന്റ്‌സ് ഡീന്‍ ടി എം മന്‍സൂറലി, അക്കാദമി ഡയറക്ടര്‍ ശിഹാബ് അരൂര്‍, കോ ഓഡിനേറ്റര്‍ കെ റാഷിദ് മങ്കട സംസാരിച്ചു.

Tags:    

Similar News