പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅ: ജൂനിയര്‍ കോളേജ് കോര്‍ഡിനേഷന്‍ സ്ഥാപനങ്ങളില്‍ ഈ അധ്യയന വര്‍ഷം പ്രവേശനം നേടിയ നവാഗത വിദ്യാര്‍ത്ഥികളുടെ സംഗമം ശനിയാഴ്ച്ച എംഇഎ എഞ്ചിനിയറിംഗ് കോളേജില്‍ നടക്കും. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നായി 1,391 വിദ്യാര്‍ത്ഥികള്‍ സംബന്ധിക്കും. സംഗമം രാവിലെ 9:30ന് സമസ്ത ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും.
വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ, പി അബ്ദുല്‍ ഹമീദ് എം എല്‍ എ, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, കെ ഇബ്രാഹീം ഫൈസി തിരൂര്‍ക്കാട്, ബഷീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര, ടി എച്ച് ദാരിമി എന്നിവര്‍ സംബന്ധിക്കും.
നാലു സെഷനുകളിലായി നടക്കുന്ന സംഗമത്തില്‍ റഫീഖ് സകരിയ്യ ഫൈസി കൂടത്തായി, മുത്വീഉല്‍ ഹഖ് ഫൈസി കോണോം പാറ, അബ്ദുല്ല മുജ്തബ ഫൈസിആനക്കര, സ്വലാഹുദ്ദിന്‍ ഫൈസി വല്ലപ്പുഴ, എന്നിവര്‍ വിഷയാവതരണം നടത്തും. മതപഠനത്തോടൊപ്പം എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി എന്നിവ നേടി ജാമിഅ: നൂരിയ്യയില്‍ ഉപരിപഠനയോഗ്യത നേടിക്കൊടുക്കുന്ന രീതിയിലാണ് ജാമിഅ: ജൂനിയര്‍ കോളേജ് സിലബസ്.
സെക്കണ്ടറി, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി 63 സ്ഥാപനങ്ങളും ഹിഫ്‌ള് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനം നല്‍കുന്ന 4 സ്ഥാപനങ്ങളും ജാമിഅ നൂരിയ്യ:ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നു. 7,032 വിദ്യാര്‍ത്ഥികള്‍ പ്രസ്തുത സ്ഥാപനങ്ങളില്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്നു.
