ജാമിഅ: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ രാത്രി 10.45ന് എത്തിയ മലബാര്‍ എക്‌സ്പ്രസാണ് തടഞ്ഞത്.

Update: 2019-12-15 18:55 GMT

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരേ ഡല്‍ഹിയില്‍ സമരംചെയ്ത വിദ്യാര്‍ഥികള്‍ക്കുനേരെ വെടിവച്ച പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ ട്രെയിന്‍ തടഞ്ഞു. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ രാത്രി 10.45ന് എത്തിയ മലബാര്‍ എക്‌സ്പ്രസാണ് തടഞ്ഞത്. വിദ്യാര്‍ഥി സമരങ്ങളെ പോലിസ് അതിക്രമംകൊണ്ട് നേരിടാനാണ് ശ്രമമെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് രൂപംനല്‍കുമെന്ന പ്രഖ്യാപനത്തോടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുത്തു. സംസ്ഥാന ജോ. സെക്രട്ടറി പി നിഖില്‍ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി വി വസീഫ്, പി ഷിജിത്ത്, ഫഹദ്ഖാന്‍, കെ അരുണ്‍, പി പ്രശോഭ്, ആര്‍ ഷാജി തുടങ്ങിയവര്‍ നേതൃത്വംനല്‍കി.

Tags: