ജയ്ശങ്കറും ഫ്രഞ്ച് വിദേശകാര്യമന്ത്രിയും ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തി

Update: 2021-09-21 16:08 GMT

ന്യൂയോര്‍ക്ക്: യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീന്‍യെവ്‌സ് ലെ ഡ്രിയാനും കൂടിക്കാഴ്ച നടത്തി.

ഇന്തൊ- പെസഫിക്കിലെയും അഫ്ഗാനിലെയും സ്ഥിതിഗതികള്‍ ഇരു നേതാക്കളുടെയും കൂടിയാലോചനയില്‍ വിഷയമായി.

യുഎന്‍ സുരക്ഷാസമിതിയിലെ തന്ത്രപ്രധാനമായ അംഗങ്ങളാണ് ഇന്ത്യയും ഫ്രാന്‍സുമെന്നും ജയ്ങ്കര്‍ കൂടിക്കാഴ്ചക്കു ശേഷം ട്വീറ്റ് ചെയ്തു. യുഎന്‍ ജനറല്‍ അംബ്ലി യോഗം ചൊവ്വാഴ്ചയാണ് ആരംഭിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും ഇന്ന് അഫ്ഗാന്‍ വിഷയത്തെക്കുറിച്ച് ടെലഫോണില്‍ ചര്‍ച്ച ചെയ്തു.

ഇന്തോ-പെസഫിക് മേഖലയില്‍ സമാധാനം സ്ഥാപിക്കുന്നതില്‍ ഇരു രാജ്യങ്ങള്‍ക്കുമുള്ള തന്ത്രപ്രധാനമായ പങ്കിനെക്കുറിച്ച് ഇരുവരും ആശയം പങ്കുവച്ചു. 

Tags:    

Similar News