ജഗദീപ് ധൻഖർ ഉപരാഷ്ട്രപതി സ്ഥാനം രാജിവയ്ക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കണം: ജോൺ ബ്രിട്ടാസ് എംപി
ന്യൂഡൽഹി: ജഗദീപ് ധന്‍ഖര്‍ ഉപരാഷ്ട്രപതി സ്ഥാനം രാജിവയ്ക്കാനുണ്ടായ സാഹചര്യം എന്താണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഡോ.ജോണ്‍ ബ്രിട്ടാസ് എംപി. ചോദിക്കുന്ന ചോദ്യങ്ങളോട് സര്‍ക്കാര്‍ കാണിക്കുന്ന വിമുഖ ഭരണഘടനാ പദവിയുടെ അന്തസ്സ് കെടുത്തുന്ന ഒന്നായിമാറുമെന്നും അദ്ദേഹം പറഞ്ഞു.
തൻ്റെ പദവിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിനായി ബഹുമാനപ്പെട്ട ജഗദീപ് ധന്‍ഖര്‍ തന്നെ മൗനം വെടിയുന്നതാണ് ഉചിതം. ഭരണഘടനാ പദവിയിലെ രണ്ടാമത്തെ ഉയര്‍ന്ന സ്ഥാനമാണ് ഉപരാഷ്ട്രപതി പദവി. ഈ പദവിയുടെ അന്തസ്സ് സംരക്ഷിക്കേണ്ടതുണ്ട്. പുറത്തുവരുന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കാനും കേന്ദ്രസര്‍ക്കാരിന് ബാധ്യതയുണ്ടെന്നു ബ്രിട്ടാസ് പറഞ്ഞു.