സാഞ്ചോയ്ക്ക് ഹാട്രിക്ക്; ഡോര്‍ട്ട്മുണ്ടിന് തകര്‍പ്പന്‍ ജയം

Update: 2020-06-01 12:01 GMT

ബെര്‍ലിന്‍: ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ജേഡന്‍ സാഞ്ചോയുടെ ഹാട്രിക്ക് മികവില്‍ ബോറൂസിയാ ഡോര്‍ട്ട്മുണ്ടിന് തകര്‍പ്പന്‍ ജയം. ജയത്തോടെ ഒന്നാം സ്ഥാനക്കാരായ ബയേണ്‍ മ്യൂണിക്കുമായുള്ള പോയിന്റ് അന്തരം ഏഴായി. അവസാന സ്ഥാനക്കാരായ പേഡര്‍ബോണിനെ 6-1നാണ് ഡോര്‍ട്ട്മുണ്ട് തോല്‍പ്പിച്ചത്. 57, 74, 90 മിനിറ്റുകളിലാണ് സാഞ്ചോ ഗോള്‍ നേടിയത്. 31 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇംഗ്ലിഷ് താരം വിദേശത്ത് ഹാട്രിക്ക് നേടുന്നത്.

 ഹസാര്‍ഡ്, ഹക്കിമി, ഷമലസര്‍ എന്നിവരാണ് ഡോര്‍ട്ട്മുണ്ടിന്റെ മറ്റ് സ്‌കോറര്‍മാര്‍. ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ മഗ്ലാബഷെ യൂണിയന്‍ ബെര്‍ലിനെ 4-1ന് തോല്‍പ്പിച്ചു. മഗ്ലാബഷെ ലീഗില്‍ മൂന്നാം സ്ഥാനത്താണ്.

Tags:    

Similar News