സര്‍ക്കാറിനെ പരിഹസിച്ച് ജേക്കബ് തോമസ്

പ്രവാസികളെ നാട്ടിലെത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നതിനൊപ്പം മുഖ്യമന്ത്രിയുടെ പി ആര്‍ വര്‍ക്കുകളെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്നതാണ് സംസ്ഥാന സര്‍ക്കാറിന് അനഭിമതനായ ജേക്കബ് തോമസിന്റെ വരികള്‍.

Update: 2020-07-07 03:54 GMT

കോഴിക്കോട്: ഡിപ്ലോമാറ്റിക് ബാഗേജിലെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ പരിഹാസവുമായി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ്. 'സ്വര്‍ണം പ്രവാസി നാട്ടില്‍ നിന്നും വരണം. പ്രവാസികള്‍ വരണം എന്ന് നിര്‍ബന്ധമില്ല. സ്വര്‍ണത്തിളക്കത്തോടെ നാം മുന്നോട്ട്..' എന്നായിരുന്നു കുറിപ്പ്. മുഖ്യവികസന മാര്‍ഗ്ഗം എന്നാണ് കുറിപ്പിന് തലക്കെട്ട് നല്‍കിയത്. പ്രവാസികളെ നാട്ടിലെത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നതിനൊപ്പം മുഖ്യമന്ത്രിയുടെ പി ആര്‍ വര്‍ക്കുകളെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്നതാണ് സംസ്ഥാന സര്‍ക്കാറിന് അനഭിമതനായ ജേക്കബ് തോമസിന്റെ വരികള്‍. എഫ്ബിയിലാണ് കുറിപ്പ് പങ്കുവെച്ചത്.





Tags:    

Similar News