ജബ്ബാര്‍ ശിഹാബ് തങ്ങള്‍ മാതൃകാ പണ്ഡിത പുരസ്‌കാരം കെ കെ കുഞ്ഞാലി മുസ്‌ല്യാര്‍ക്ക്

Update: 2022-08-07 13:11 GMT

മലപ്പുറം: ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി എ നജീബ് മൗലവി ചെയര്‍മാനായുള്ള അഹിബ്ബായ ചാരിറ്റബിള്‍ & എജ്യുക്കേഷനല്‍ ട്രസ്റ്റ് ജബ്ബാര്‍ ശിഹാബ് തങ്ങളുടെ പേരില്‍ നല്‍കുന്ന 'മാതൃകാ പണ്ഡിത പുരസ്‌കാരത്തിന് കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റും നാദാപുരം ജുമുഅത്ത് പള്ളി മുദരിസുമായ ഉസ്താദ് കെ കെ കുഞ്ഞാലി മുസ്‌ല്യാര്‍ തിരഞ്ഞെടുക്കപ്പെട്ടു. ആഗസ്ത് 28 ന് മമ്പാട് നടത്തുന്ന അഹിബ്ബാ മജ്‌ലിസ് വാര്‍ഷികത്തില്‍ കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ സീനിയര്‍ സെക്രട്ടറി ചെറുകര സി കെ മുഹമ്മദ് അസ്ഗര്‍ മൗലവി പുരസ്‌കാരം സമ്മാനിക്കും.

Tags:    

Similar News