കടല്‍ക്കൊല കേസ്; ബോട്ടുടമക്ക് നഷ്ടപരിഹാരം നല്‍കുന്നത് സുപ്രിം കോടതി തടഞ്ഞു

Update: 2021-08-19 17:26 GMT

ന്യൂഡല്‍ഹി: കടല്‍കൊല കേസില്‍ ബോട്ടുടമക്ക് അനുവദിച്ച രണ്ട് കോടി രൂപ നഷ്ടപരിഹാരം വിതരണം നല്‍കുന്നത് സുപ്രീംകോടതി തടഞ്ഞു. നഷ്ടപരിഹാര തുകയില്‍ അവകാശവാദം ഉന്നയിച്ച് ഏഴ് മത്സ്യതൊഴിലാളികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. ഇത് സംബന്ധിച്ച് സെന്റ് ആന്റണീസ് ബോട്ടിന്റെ ഉടമ ഫ്രഡിക്ക് കോടതി നോട്ടീസ് അയച്ചു. ബോട്ടുടമക്കുള്ള നഷ്ടപരിഹാര തുക ഇപ്പോള്‍ നല്‍കേണ്ടെന്ന് കേരള ഹൈക്കോതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.


ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ച രണ്ട് മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് നാല് കോടി രൂപവീതമാണ് നഷ്ടപരിഹാരം നല്‍കിയത്. സംഭവം നടന്ന ദിവസം ബോട്ടിലുണ്ടായിരുന്നവരാണ് സുപ്രീംകോടതിയെ സമീപിച്ച ഏഴുപേരും. കേസില്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി അഭിപ്രായം തേടി. കേസ് രണ്ടാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.




Tags:    

Similar News