തിരുവനന്തപുരം: വ്യാപക മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഒഡീഷയിലും ആന്ധ്രയിലുമുണ്ടായ ന്യൂനമര്‍ദമാണ് മഴയ്ക്ക് കാരണം.
അടുത്ത ദിവസങ്ങളില്‍ മഴയുടെ അളവില്‍ ചെറിയ തോതില്‍ കുറവനുഭവപ്പെടുമെങ്കിലും ആഴ്ചാവസാനം മഴ വീണ്ടും കനക്കും.
സംസ്ഥാനത്ത് നിരവധി പ്രദേശങ്ങളില്‍ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
വയനാട് ജില്ലയില്‍ മഴ കനത്തതോടെ 'എന്‍ ഊര്' ഗോത്ര പൈതൃക ഗ്രാമത്തിലേക്കുള്ള പ്രവേശനം രണ്ട് ദിവസത്തേക്ക് നിരോധിച്ചതായി ജില്ല ഭരണകൂടം അറിയിച്ചു. ജില്ലയിലെ പല സ്‌കൂളുകളും ദുരിതാശ്വാസക്യാമ്പുകളാക്കി മാറ്റി. അത്തരം സ്‌കൂളുകളുകള്‍ക്ക് അവധി നല്‍കി.
കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലയിലും മഴ തുടരുകയാണ്. എറണാകുളം ജില്ലയില്‍ കനത്ത മഴയില്‍ വലിയ കൃഷിനാശമുണ്ടായി.