റഷ്യന്‍ ഹാക്കര്‍മാര്‍ അമേരിക്കന്‍ ട്രഷറി വകുപ്പിന്റെ ഇമെയിലുകള്‍ ചോര്‍ത്തിയെന്ന് സംശയം

Update: 2020-12-14 05:44 GMT

ന്യൂയോര്‍ക്ക്: റഷ്യയ്ക്കുവേണ്ടി പണിയെടുക്കുന്ന ഏതാനും ഹാക്കര്‍മാര്‍ യുഎസ്, ട്രഷറി, വാണിജ്യവകുപ്പിന്റെ ആഭ്യന്തര ഇ മെയില്‍ സന്ദേശങ്ങള്‍ ചോര്‍ത്തിയതായി ആശങ്ക. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് യഥാര്‍ത്ഥത്തിലുള്ളതിന്റെ ചെറിയൊരു അംശം മാത്രമാണെന്ന് ട്രഷറി വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

സംഭവം വളരെ ഗുരുതരമാണെന്നും ശനിയാഴ്ച ചേരുന്ന ദേശീയ സുരക്ഷാസമിതി യോഗം ചര്‍ച്ച ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

ചില കടന്നുകയറ്റങ്ങള്‍ നടന്നതായി വാണിജ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അതേ കുറിച്ച് കൂടുതല്‍ സൂചന നല്‍കാന്‍ തയ്യാറായിട്ടില്ല. അതേസമയം എഫ്ബിഐ വിവര ചോര്‍ച്ച അന്വേഷിക്കുന്നുണ്ട്.

ചോര്‍ച്ചയ്ക്കു പിന്നില്‍ ആരാണെന്നോ കൂട്ടാളികള്‍ ആരാണെന്നോ എഫ്ബിഐ പുറത്തുവിട്ട റിപോര്‍ട്ടുകളില്‍ കാണുന്നില്ല.

Similar News