'അമ്പലപ്പുഴയില്‍ എല്‍ഡിഎഫിനെ തോല്‍പ്പിക്കും എന്നത് വ്യാമോഹം മാത്രമാണ്, അവസരവാദികള്‍ കാരണം ഒരു വോട്ടും കുറയില്ല'; മുഖ്യമന്ത്രി
ആലപ്പുഴ: ജി സുധാകരന്‍ പഴയ ആളല്ല പുതിയ ആളാണെന്ന് തെളിയിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുധാകരന്‍ ഇപ്പോള്‍ വെച്ചത് പണ്ട് എതിര്‍ക്കേണ്ടി വന്ന കോണ്‍ഗ്രസിന്റെ തൊപ്പിയാണ്. അതുകൊണ്ട് പഴയതൊക്കെ തള്ളിപ്പറയണം. കോണ്‍ഗ്രസിനെ തൃപ്തിപ്പെടുത്തുകയാണ് ജി സുധാകരന്‍. പ്രീതി കിട്ടാന്‍ സുധാകരന്‍ എന്തും പറയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ജി സുധാകരന്‍ കൂടുതല്‍ ജീര്‍ണതയിലേക്ക് പോകും. സുധാകരന്‍ പോയത് കൊണ്ട് ആലപ്പുഴയില്‍ പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ല. പാര്‍ട്ടിക്കൊപ്പമാണ് ആലപ്പുഴയിലെ പാര്‍ട്ടി സഖാക്കള്‍. പാര്‍ട്ടി സഖാക്കളേക്കാള്‍ ആവേശമാണ് ആലപ്പുഴയിലെ ജനങ്ങള്‍ക്ക്. അതുകൊണ്ടുതന്നെ അവസരവാദികള്‍ കാരണം ഒരു വോട്ടും കുറയില്ല. വ്യക്തിക്കൊപ്പമല്ല, പാര്‍ട്ടിക്കൊപ്പമാണ് പ്രവര്‍ത്തകരെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് അദ്ദേഹത്തെ സ്വീകരിച്ചതിലുള്ള ദയനീയത മറ്റൊരു ഭാഗമാണ്. സുധാകരന്റെ മാറ്റം പെട്ടെന്നെടുത്ത തീരുമാനമല്ല. കോണ്‍ഗ്രസിന്റെ നേതാക്കളും അദ്ദേഹവുമായി നേരത്തെ തന്നെ ആലോചനകള്‍ നടന്നിട്ടുണ്ട്. ഈ ആലോചനയില്‍ സിപിഎമ്മിന്റെ വോട്ട് കിട്ടുമെന്ന് ജി സുധാകരന്‍ കോണ്‍ഗ്രസ് നേതാക്കളെ ധരിപ്പിച്ചു കാണും. അവര്‍ക്ക് അത് ഇഷ്ടപ്പെടും കാണും.
ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും വോട്ടുകള്‍ നേടി ജയിക്കാന്‍ കഴിയുമെന്നാണ് ജി സുധാകരന്റെ കണക്കുകൂട്ടല്‍. ബിജെപിയുടെ വോട്ട് കിട്ടാനാണ് സ്വതന്ത്രന്റെ വേഷം. ഐഡിയ കോണ്‍ഗ്രസിന്റേതാണോ ബിജെപിയുടേതാണോ എന്നാണ് അറിയേണ്ടത്. സുധാകരന്റെ അവകാശ വാദം തെറ്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഹരിപ്പാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സുധാകരനെ സുധാകരനാക്കിയത് സിപിഎമ്മാണെന്നും പാര്‍ട്ടിയാണ് സുധാകരനെ വളര്‍ത്തിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തെക്കുറിച്ച് സുധാകരന്‍ പറയുന്നത് അടിസ്ഥാനരഹിതമാണ്. അദ്ദേഹം ഇപ്പോള്‍ പറയുന്നതിന് അപ്പുറം പറയും. സജി ചെറിയാന്‍ ജില്ലയില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സഖാവാണ്. സുധാകരന് സജിയോട് ഉള്ള വൈരാഗ്യം ആയിരിക്കും ഇത്തരം പ്രസ്താവനകളെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
അമ്പലപ്പുഴ ദീര്‍ഘകാലമായി എല്‍ഡിഎഫ് വിജയിച്ചുവരുന്ന മണ്ഡലമാണ്. എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ ബിജെപിയുടെ കൂടി സഹായം തേടുന്നു. ജി സുധാകരന്റേത് എന്തൊരു ഗതിക്കേടാണിത്? ഞങ്ങളെ തകര്‍ക്കാം എന്നത് വ്യാമോഹം മാത്രമാണ്. ഇത്തവണയും എല്‍ഡിഎഫിനൊപ്പം അമ്പലപ്പുഴ നില്‍ക്കും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. എച്ച് സലാം തന്നെ ജയിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.

