കണ്ടു നില്‍ക്കുന്നവരല്ല, പാലം പണിതവരാണ് എപ്പോള്‍ തുറക്കണമെന്ന് തീരുമാനിക്കുന്നത്: മന്ത്രി സുധാകരന്‍

വൈറ്റില മേല്‍പ്പാലം തുറന്നുകൊടുത്ത വി ഫോര്‍ കൊച്ചി വൈറ്റ് കോളര്‍ മാഫിയയാണ്. നിയമവിരുദ്ധ സംഘടനയാണ് വി ഫോര്‍ കൊച്ചിയെന്നും അദ്ദേഹം ആരോപിച്ചു.

Update: 2021-01-07 17:41 GMT

കൊച്ചി: കണ്ടുകൊണ്ട് നില്‍ക്കുന്നവരല്ല, പാലം പണിത എഞ്ചിനീയര്‍മാരാണ് എപ്പോള്‍ പാലം തുറക്കണം എന്ന് തീരുമാനിക്കുന്നതെന്ന് മന്ത്രി ജി.സുധാകരന്‍. അതല്ലാതെ തീരുമാനമെടുക്കുന്നത് ഗുരുതര കുറ്റമാണ്. അവര്‍ക്ക് ആര്‍ക്കും, എത്ര പിന്തുണയുണ്ട് എന്നതൊന്നും ഞങ്ങളുടെ വിഷയമല്ല. ക്രിമിനല്‍ കുറ്റമാണിതെന്നും ജി സുധാകരന്‍ പറഞ്ഞു. വൈറ്റില മേല്‍പ്പാലം തുറന്നുകൊടുത്ത വി ഫോര്‍ കൊച്ചി വൈറ്റ് കോളര്‍ മാഫിയയാണ്. നിയമവിരുദ്ധ സംഘടനയാണ് വി ഫോര്‍ കൊച്ചിയെന്നും അദ്ദേഹം ആരോപിച്ചു.


ഇബ്രാഹിംകുഞ്ഞ് പണം വാങ്ങിയോ ഇല്ലയോ എന്നതൊക്കെ വേറെ കാര്യമാണ്. അതേക്കുറിച്ചൊന്നും ഇപ്പോള്‍ പറയുന്നില്ല. പക്ഷേ, പാലാരിവട്ടം പാലം പോലെ, ധൃതി പിടിച്ച് എന്തെങ്കിലും ഞങ്ങളെക്കൊണ്ടും ചെയ്യിക്കണം. അങ്ങനെ കേസ് വരണം. ഇതൊക്കെ പ്ലാന്‍ ചെയ്യുന്ന ഒരു പ്രൊഫഷണല്‍ ക്രിമിനല്‍ സംഘം ഇവിടെയുണ്ടെന്നും സുധാകരന്‍ ആരോപിച്ചു.




Tags:    

Similar News