ജനങ്ങള്‍ എന്ത് കഴിക്കണം എന്ന് പറയേണ്ടത് സര്‍ക്കാരിന്റെ പണിയല്ല; കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി
മുംബൈ: ഇന്ത്യക്കാര്‍ക്ക് തങ്ങള്‍ എന്ത് ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ടെന്നും അത് തീരുമാനിക്കേണ്ടത് സര്‍ക്കാരിന്റെ പണിയല്ലെന്നും കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി. ഇന്ത്യയില്‍ ഓരോരുത്തര്‍ക്കും തങ്ങള്‍ക്ക് ഇഷ്ടമുള്ള വിശ്വാസം പുലര്‍ത്താന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ക്കിടയില്‍ ഹിന്ദുത്വര്‍ അഴിച്ചുവിട്ട ആക്രമണത്തില്‍ ഡല്‍ഹിയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരില്‍ 6 പോലിസുകാരുമുണ്ട്. ഡല്‍ഹിയ്ക്കു പുറമെ മറ്റ് മൂന്ന് സംസ്ഥാനങ്ങളിലും സംഘര്‍ഷമുണ്ടായി. ഇക്കണോമിക്‌സ് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് നഖ്‌വി നിലപാട് വ്യക്തമാക്കിയത്.
'രാജ്യത്ത് സമാധാനവും സമൃദ്ധിയും നിലനിന്നുകാണാന്‍ കഴിയാത്ത ചില ഘടകങ്ങള്‍ ഇന്ത്യയുടെ നാനാത്വ സംസ്‌കാരത്തെയും പ്രതിബദ്ധതയെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു'- അദ്ദേഹം പറഞ്ഞു.
സമാനമായ സംഭവങ്ങള്‍ ജെഎന്‍യുവിലും ഉണ്ടായി. സസ്യേതര ഭക്ഷണം കഴിച്ചവര്‍ക്കെതിരേ എബിവിപി വലിയ ആക്രമണമാണ് അഴിച്ചുവിട്ടത്.