കര്‍ഷകരെ ഖാലിസ്ഥാനികളെന്ന് ആക്ഷേപിക്കുന്നത് ഉത്തരവാദപ്പെട്ട മാധ്യമപ്രവര്‍ത്തമല്ല: വ്യാജ വാര്‍ത്തകള്‍ക്കെതിരേ എഡിറ്റേഴ്‌സ് ഗില്‍ഡ്

Update: 2020-12-04 14:52 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ ഖാലിസ്ഥാനികളെന്നും ദേശദ്രോഹികളെന്നും ആക്ഷേപിക്കുന്ന മാധ്യമങ്ങള്‍ക്കെതിരേ എഡിറ്റേഴ്‌സ് ഗില്‍ഡ്. ഒരു തരത്തിലുള്ള തെളിവുകളുമില്ലാതെ കര്‍ഷക സമരങ്ങള്‍ക്കെതിരേ വ്യാജവാര്‍ത്ത നല്‍കുന്നത് ഉത്തരവാദിത്തപ്പെട്ട മാധ്യമപ്രവര്‍ത്തനശൈലിയല്ലെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് പുറത്തുവിട്ട പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

മാധ്യമപ്രവര്‍ത്തനം വസ്തുനിഷ്്ഠവും സംതുലിതവുമായിരിക്കണം. മാധ്യമങ്ങള്‍ സമരങ്ങളെയും സമരക്കാരെയും വാര്‍ത്തുമാതൃകകളായി ചിത്രീകരിക്കരുത്. പ്രതിഷേധക്കാരുടെ വേഷവിധാനവും വംശവും ഉപയോഗപ്പെടുത്തി അപകീര്‍ത്തികരമായ ആഖ്യാനങ്ങള്‍ സൃഷ്ടിക്കരുതെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രസിഡന്റ് സീമ മുസ്തഫ, ജനറല്‍ സെക്രട്ടറി സഞ്ജയ് കപൂര്‍, ഖജാന്‍ജി ആനന്ദ് നാഥ് തുടങ്ങിയവര്‍ ഒപ്പുവച്ച പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News